Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി: വളാഞ്ചേരിയിലും ലഹരിവേട്ട

മലപ്പുറം കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർത്ഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി.കൊണ്ടോട്ടിയിലെ കോളേജിൽ ഇന്നലെ നടന്ന ഓണാഘോഷത്തിനിടെയാണ് വിദ്യാർത്ഥികൾ എത്തിയ കാറിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കാറിൽ നിന്ന് വിദ്യാർത്ഥികൾ ഇറങ്ങിയോടുകയായിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ഓടിപ്പോയത്.സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് പരിസരങ്ങളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഓടിപ്പോയ മൂന്ന് വിദ്യാർത്ഥികളെ പ്രതി ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എംഡിഎംഎ എവിടെനിന്ന് ലഭിച്ചെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് ലഹരിക്കടത്തിൽ പങ്കുണ്ടോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കാർ കസ്റ്റഡിയിലെടുത്തു.

അതിനിടെ വളാഞ്ചേരി കാവുംപുറത്തെ വാടകവീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും തിമിംഗലച്ചർദ്ദിലും പൊലീസ് പിടികൂടി. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്.വീട്ടിൽ നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎ, നാല് കിലോ കഞ്ചാവ്, മൂന്ന് കിലോ തിമിംഗലച്ചർദ്ദിൽ എന്നിവ കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

See also  പ്രതിപക്ഷത്ത് ഉപനേതാവും വേണം; പദവിക്കായി അവകാശവാദമുന്നയിക്കാൻ സി.പി.ഐ

Related Articles

Back to top button