Kerala

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ നിയോഗിച്ച നോഡൽ ഓഫീസറെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എകെ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാക്ഷികൾക്ക് ഭീഷണിയുണ്ടെങ്കിൽ നോഡൽ ഓഫീസർ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു

ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികൾ നോഡർ ഓഫീസർക്ക് മുന്നിൽ ജനുവരി 31 വരെ നൽകാം. ഹൈക്കോടതിയുടെ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു.

See also  ഇ പി ജയരാജന്റെ ആത്മകഥ ചോർച്ചാ വിവാദം: കുറ്റപത്രം സമർപ്പിച്ചു, എ വി ശ്രീകുമാർ ഏകപ്രതി

Related Articles

Back to top button