Kerala

2024 സ്വര്‍ണത്തിന്റെ തങ്ക വര്‍ഷം; സ്വര്‍ണ നിക്ഷേപകര്‍ ഓഹരി വിപണിയിലേതിനേക്കാള്‍ ലാഭം നേടി

2024 സ്വര്‍ണ വിലയുടെ വര്‍ധനവിന് വിവിധ കാരണങ്ങള്‍ പ്രധാന ഘടകമായിട്ടുണ്ട്. സംഘര്‍ഷഭരിതമായ ഭൗമരാഷ്ട്രീയ പശ്ചാത്തലം, ലോകമെമ്പാടും അനുഭവപ്പെട്ട സാമ്പത്തിക അസ്ഥിരത, വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ കേന്ദ്ര ബാങ്കുകളുടെ നടപടി എന്നിവയെല്ലാം സ്വര്‍ണം വില മുന്നോട്ട് കുതിക്കുന്നതില്‍ നിര്‍ണ്ണായകമായി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണ വിലയ്ക്ക് നേരിയ തോതിലെങ്കിലും കടിഞ്ഞാണ്‍ വീണത് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയം ഉറപ്പിച്ചതോടെയാണ്. ഈ സമയത്ത് നിരക്ഷേപകര്‍ ഒന്ന് ഭീതിപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെത്തി.

ആഭ്യന്തര വിപണിയില്‍ 20 ശതമാനത്തിന്റെ നേട്ടമാണ് സ്വര്‍ണമുണ്ടാക്കിയതെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇത് 27 ശതമാനത്തോളമാണ്.

The post 2024 സ്വര്‍ണത്തിന്റെ തങ്ക വര്‍ഷം; സ്വര്‍ണ നിക്ഷേപകര്‍ ഓഹരി വിപണിയിലേതിനേക്കാള്‍ ലാഭം നേടി appeared first on Metro Journal Online.

See also  സജി ചെറിയാൻ രാജി വെക്കേണ്ടതില്ലെന്ന് സിപിഎം; അപ്പീൽ നൽകാനുള്ള ശ്രമം ആരംഭിച്ചു

Related Articles

Back to top button