എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; യന്ത്രസഹായം കൂടാതെ ശ്വാസമെടുക്കുന്നുണ്ടെന്ന് ഡോക്ടർമാർ

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.
നിലവിൽ യന്ത്രസഹായം ഇല്ലാതെ ശ്വാസമെടുക്കാൻ സാധിക്കുന്നുണ്ടെന്നും രക്തസമ്മർദം അടക്കമുള്ളവ സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു.
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ എംടിയെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു.
The post എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; യന്ത്രസഹായം കൂടാതെ ശ്വാസമെടുക്കുന്നുണ്ടെന്ന് ഡോക്ടർമാർ appeared first on Metro Journal Online.