ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ അതിർത്തി കടന്നു; യുപി സ്വദേശി പാക്കിസ്ഥാനിൽ അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യാനായി അനധികൃതമായി അതിർത്തി കടന്ന യുവാവ് പാക്കിസ്ഥാനിൽ പിടിയിലായി. യുവാവിനെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെയാണ് അറസ്റ്റ്. യുപി അലിഗഢ് സ്വദേശിയായ ബാദൽ ബാബുവാണ്(30) പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ അറസ്റ്റിലായത്
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സന റാണിയെന്ന യുവതിയെ കാണാനും വിവാഹം കഴിക്കാനുമാണ് അതിർത്തി കടന്നതെന്നാണ് ബാദൽ പാക് പോലീസിനോട് പറഞ്ഞത്. എന്നാൽ രണ്ടര വർഷമായി ബാദലിന്റെ സുഹൃത്താണെങ്കിലും വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചു
ഓഗസ്റ്റിലാണ് ബാദൽ വീട്ടിൽ നിന്ന് പോയത്. ഡൽഹിയിൽ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് നാടുവിട്ടത്. വീട്ടുകാരെ അറിയിക്കാതെയാണ് ഇയാൾ പാക് അതിർത്തി കടന്നത്. രേഖകളില്ലാതെ അതിർത്തി കടന്നതിന് പാക് പോലീസ് അറസ്റ്റ് ചെയ്ത ബാദലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് വീണ്ടും ജനുവരി 10ന് പരിഗണിക്കും
The post ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ അതിർത്തി കടന്നു; യുപി സ്വദേശി പാക്കിസ്ഥാനിൽ അറസ്റ്റിൽ appeared first on Metro Journal Online.