യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ടു പോകും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും. 2021ൽ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്
ഇടത് മുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. കഴിഞ്ഞ തവണ കിട്ടിയ വോട്ട് അടക്കം പോയ തെരഞ്ഞെടുപ്പിലെ ഡാറ്റ അത്രയുമുണ്ട്. പാർട്ടി വോട്ടിന് പുറമെ നിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
യുഡിഎഫിന് വർഗീയശക്തികളുടെ പിന്തുണ കിട്ടി. ബിജെപി ഇടതുപക്ഷം ജയിക്കാതിരിക്കാനായി യുഡിഎഫിന് പോൾ ചെയ്തു. വിഡി സതീശൻ പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെക്കുറിച്ചാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ ഉപയോഗിച്ചു. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
The post യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ appeared first on Metro Journal Online.