നിലമ്പൂരിൽ യുവാവ് ഹോട്ടൽ മുറിയിൽ നിന്ന് വീണുമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

നിലമ്പൂരിൽ സ്വാമി ഹിമവൽ ഭദ്രാനന്ദക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ഹോട്ടലിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജൂൺ 22നാണ് പേരാമ്പ്ര സ്വദേശിയായ അജയ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകി. മൈസൂരുവിൽ വിദ്യാർഥിയായ അജയ് കുമാർ എങ്ങനെയാണ് ഇവിടെ എത്തിയതെന്നും ഈ മരണത്തിൽ ലഹരിമാഫിയക്ക് പങ്കുണ്ടോ എന്നുള്ള കാര്യങ്ങളടക്കം അന്വേഷിക്കണമെന്നാണ് ആവശ്യം.
മരിക്കുന്നതിന്റെ അന്ന് രാത്രി അജയ് കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അജയ് കുമാറിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നും വ്യക്തമല്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു.
The post നിലമ്പൂരിൽ യുവാവ് ഹോട്ടൽ മുറിയിൽ നിന്ന് വീണുമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം appeared first on Metro Journal Online.