അമ്മമാരും സഹോദരിമാരും തനിക്ക് വോട്ട് ചെയ്തു; 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും: അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരാനിരിക്കെ വാർത്താ സമ്മേളനം നടത്തി പിവി അൻവർ. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് അൻവർ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നു നിലമ്പൂരിലേത്. ആ ഫലം നിലമ്പൂരിൽ കാണും
പിണറായിസത്തിന്റെ തകർച്ചയുടെ തുടക്കം നിലമ്പൂരിൽ നിന്നായിരിക്കും. ഒരു ഇഫക്ടുമില്ലാത്ത ഒരു മനുഷ്യൻ നിലമ്പൂരിൽ മത്സരിച്ചിട്ട് ഒരു എക്‌സിറ്റ് പോൾ നടത്താനുള്ള ധൈര്യം ഒരു ചാനലിനുമുണ്ടായിരുന്നില്ല. കേരളത്തിന്റെ അടുത്ത കാലത്തെ ചരിത്രത്തിൽ ആദ്യമാണിത്
ജനം തെരഞ്ഞെടുപ്പിനെ ആവേശപൂർവം സ്വീകരിച്ചു. കാലാവസ്ഥാ അനുകൂലമല്ലാതിരുന്നിട്ടും 2021നേക്കാൾ 1224 പേർ കൂടുതലായി വോട്ട് ചെയ്തു. സഹോദരിമാരും അമ്മമാരുമാണ് തനിക്ക് ഏറ്റവും കൂടുതൽ വോട്ട് ചെയ്തതെന്നും അൻവർ പറഞ്ഞു.
The post അമ്മമാരും സഹോദരിമാരും തനിക്ക് വോട്ട് ചെയ്തു; 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും: അൻവർ appeared first on Metro Journal Online.