മലപ്പുറത്ത് 20,736 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; പ്ലസ് വൺ പ്രവേശനം പരാതിയില്ലാതെ പൂർത്തിയാക്കിയെന്ന് മന്ത്രി

പരാതിയൊന്നുമില്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. മെറിറ്റിൽ 45,000 സീറ്റുകളും മാനേജ്‌മെന്റ് വിഭാഗത്തിൽ 16,000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു
മലപ്പുറം ജില്ലയിൽ ആകെ 20,736 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം പാലക്കാട് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകളില്ലെന്ന് ആരോപിച്ച് കെ എസ് യു പ്രതിഷേധിച്ചു. കെ എസ് യു പ്രവർത്തകർ ഡിഡിഇ ഓഫീസ് ഉപരോധിച്ചു
പതിനായിരക്കണക്കിന് വിദ്യാർഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുകയാണെന്നും അധിക ബാച്ച് അനുവദിച്ച് പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കെ എസ് യു പറഞ്ഞു.
The post മലപ്പുറത്ത് 20,736 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; പ്ലസ് വൺ പ്രവേശനം പരാതിയില്ലാതെ പൂർത്തിയാക്കിയെന്ന് മന്ത്രി appeared first on Metro Journal Online.