Kerala

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; ലോക്കോ പൈലറ്റിന്റെ ഇടപെടൽ വൻ അപകടം ഒഴിവാക്കി

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പുലർച്ചെ രണ്ട് മണിയോടെ കൊച്ചുവേളി-ഭാവ്‌നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് കണ്ടത്.

ലോക്കോ പൈലറ്റ് സ്ലാബ് കണ്ടതോടെ ട്രെയിൻ നിർത്തിയിടുകയായിരുന്നു. റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിന് കുറുകെ ഇട്ടത്.

വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. സംഭവത്തിൽ പോലീസും റെയിൽവേ അധികൃതരും അന്വേഷണം ആരംഭിച്ചു.

See also  വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ച യുവാവിന്റെ നില ഗുരുതരം; 48 മണിക്കൂർ നിരീക്ഷണത്തിൽ

Related Articles

Back to top button