Kerala

കൊല്ലത്ത് സഹകരണ ബാങ്ക് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂർ ആയിരത്തിൽ വീട്ടിൽ രജിത മോൾ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രജിത മോൾ.

ഇന്നലെ രാത്രിയാണ് രജിത മോളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.

 

The post കൊല്ലത്ത് സഹകരണ ബാങ്ക് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  മൂന്നാറിന് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; രണ്ടാമത്തെ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു

Related Articles

Back to top button