Kerala

എന്‍റെ കോച്ചാണ്; ഭാവി ഭർത്താവിനെ പരിചയപ്പെടുത്തി റിമി ടോമി

കഴിഞ്ഞ ദിവസമാണ് റിമി ടോമി തന്‍റെ രണ്ടാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ അന്ന് പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ തന്‍റെ ഭാവി ഭർത്താവിന്‍റെ റിമി ടോമി ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്.

റിമിയുടെ പേഴ്സണൽ ജിം ടെയിനറായ ലിബിൻ മാത്യു ആണ് വരൻ. നവംബറിൽ തന്നെ വിവാഹമുണ്ടാവുമെന്നാണ് റിമി പറയുന്നത്. ബോംബെയിലാണ് അദ്ദേഹം താമസിക്കുന്നതെന്നും മലയാളിയാണെന്നും റിമി വെളിപ്പെടുത്തി.

‘2026 മാർച്ചിലാണ് ഞങ്ങൾ ആദ്യമായി കണ്ടതെന്നും അന്നെടുത്ത് ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തുകൊണ്ട് റിമി പറയുന്നു. ഫസ്റ്റ് മീറ്റ് ചെയ്യുന്നതിന് മുന്‍പേ ഫോണിലൂടെ സംസാരിച്ച് ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായിരുന്നു.

അപ്പോള്‍ തന്നെ വിവാഹം എന്ന കണ്‍സെപ്റ്റിലേക്ക് എത്തി എന്നതാണ് സത്യം. ദൈവത്തോട് ഞാന്‍ അത്രയധികം പ്രാർ‌ഥിച്ചിരിക്കുന്ന സമയത്ത് അത് സംഭവിച്ചു എന്നാണ് എന്‍റെ വിശ്വാസം. പിന്നെ ഈ ഒന്‍പത് മാസം കൊണ്ട് കൂടുതല്‍ അടുത്തു. നവംബറിലാണ് വിവാഹം. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. ഇനി മുംബൈയിലാവും ജീവിക്കുക.

പിന്നെ എന്‍റെ മുന്‍ ഭര്‍ത്താവിനെ വച്ച് ഒരുപാട് കഥകളും വീഡിയോകളുമൊക്കെ കണ്ടു, അവരെയൊക്കെ വെറുതെ വിട്ടേക്കൂ. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. എന്നെക്കാള്‍ നല്ലൊരു പാര്‍ട്ണറെ കിട്ടി അവര്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഫോട്ടോയും വച്ച് ഓരോന്ന് പറയുന്നതില്‍ സങ്കടമുണ്ട്’ റിമി ടോമി പറഞ്ഞു.

See also  ഒറ്റപ്പെട്ട ദ്വീപ് നിവാസികൾക്ക് പുറം ലോകത്തേക്കൊരു വാതിൽ; പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Related Articles

Back to top button