Kerala

യൂസഫ് പഠാൻ നിലമ്പൂരിൽ; തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ അൻവർ പ്ലെയർ ഓഫ് ദി മാച്ച് ആകും

മലപ്പുറം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആകുമെന്ന് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസഫ് പഠാൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു യൂസഫ് പഠാൻ നിലമ്പൂരിലെത്തിയത്.

 

തൃണമൂലിന് കേരളത്തിൽ വളരാൻ സാധിക്കുമെന്നും അൻവർ തെരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണറാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യൂസഫ് പഠാൻ ഏറെ നേരം കുട്ടികൾക്കൊപ്പം ടർഫിൽ ചെലവഴിച്ചു

അൻവറിന്‍റെ നേതൃത്വത്തിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന റോഡ് ഷോയിലും രാത്രി 7 മണിക്ക് വഴിക്കടവിൽ വച്ചു നടക്കുന്ന പൊതുയോഗത്തിലും യൂസഫ് പഠാൻ സംസാരിക്കും. വടപുറം മുതൽ നിലമ്പൂർ ടൗൺ വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.

See also  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; അൻവറിന്റെ ആരോപണങ്ങൾ ചർച്ച ചെയ്യും

Related Articles

Back to top button