Kerala

ഭാരതം ലോകത്ത് ഉയർന്ന് നിൽക്കുന്ന രാജ്യം; സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ തൃശൂരിലെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചൻ എത്തിയത്. നേരത്തെ ആർഎസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചൻ എത്തിയിരുന്നു. 

ഭാരതം ലോകത്ത് ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യം ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഔസേപ്പച്ചൻ പറഞ്ഞു. മറ്റ് രാഷ്ട്രങ്ങൾക്ക് മുന്നിൽ ഒരുപാട് വളർച്ച നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദേഹം പറഞ്ഞു.

ഒരുമിച്ച് പ്രവർത്തിക്കുകയെന്നതാണ് ഓരോ ഭാരതീയരും ചെയ്യേണ്ട കടമയെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ബി ഗോപാലകൃഷ്ണന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ചിന്താശക്തിയും ദൃഢനിശ്ചയവും ഉണ്ടെന്ന് ഔസേപ്പച്ചൻ പറഞ്ഞു. വികസന സന്ദേശയാത്രക്ക് എല്ലാ മംഗളങ്ങളും വിജയാശംസകളും നേരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അദേഹം പറഞ്ഞു.
 

See also  ആരോഗ്യരംഗത്ത് പ്രതിസന്ധിയെന്ന് പ്രതിപക്ഷം; കണക്കുകൾ ചൂണ്ടിക്കാട്ടി മറുപടിയുമായി മന്ത്രി

Related Articles

Back to top button