Kerala

മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ

വയനാട് മേപ്പാടിയിൽ 71കാരി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ജീപ്പിടിച്ചാണ് 71കാരി ബീയുമ്മ മരിച്ചത്. ചെറുമകനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം.

ജൂൺ 8നാണ് ബീയുമ്മ ജീപ്പിടിച്ച് മരിച്ചത്. സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന നാല് പേരെ പോലീസ് കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ 17 വയസ്സുള്ള കൗമാരക്കാരനുമുണ്ട്

സ്‌കൂട്ടർ യാത്രികരായ ബീയുമ്മ, അഫ്‌ലാഖ് എന്നിവരുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പ്രകോപനമായത്. അഖിൽ, പ്രശാന്ത്, നിധി, നിതിൻ എന്നിവരാണ് പിടിയിലായത്.

The post മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ appeared first on Metro Journal Online.

See also  ഒമാനിൽ നിന്നെത്തിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

Related Articles

Back to top button