Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കു, പെർമിറ്റ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അനകൂല തീരുമാനമാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത്

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി ബസുടമകൾ നടത്തിയ ചർച്ചയിലും ധാരണയായിരുന്നില്ല. ബസ് ഓപറേറ്റേഴ്‌സ് ഫോറം സമരത്തിൽ നിന്ന് അതേസമയം പിൻമാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

See also  മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്ന് കെ ജെ ഷൈൻ

Related Articles

Back to top button