Kerala

യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷി; അപകടകരമായ നീക്കമെന്ന് എംവി ഗോവിന്ദൻ

യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യ കക്ഷിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തിന്റെ വക്താക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അപകടകരമായ നീക്കമാണ് യുഡിഎഫിന്റേത്. വർഗീയ കൂട്ടുകെട്ടിനെ നിലമ്പൂർ തള്ളിക്കളയും. അൻവറിനെ കൂട്ടാതെ ജമാഅത്തെ ഇസ്ലാമിയുമായാണ് യുഡിഎഫ് കൂട്ടുകൂടിയിരിക്കുന്നത്. പരാജയഭീതി നേരിട്ടതോടെയാണ് വർഗീയ കൂട്ടുകെട്ടുമായി യുഡിഎഫ് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. വോട്ടർമാർ ഇത് തിരിച്ചറിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അതേസമയം നിലമ്പൂർ വോട്ടെടുപ്പിന് ഇനി 8 ദിവസം മാത്രമാണ് ബാക്കിയുള്ളത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത് പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും.

See also  വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

Related Articles

Back to top button