Kerala

കൊച്ചിയിൽ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. യുപി സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്

ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. ഏഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎല്ലിൽ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നൽകുന്നത് അസി. ലേബർ കമ്മീഷണറായ അജിത് കുമാറാണ്

ഒരു തൊഴിലാളിക്ക് 1000 രൂപ വീതമാണ് അജിത് വാങ്ങിയിരുന്നത്. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.

The post കൊച്ചിയിൽ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ appeared first on Metro Journal Online.

See also  ഒരു മാസത്തെ ക്ഷേമ പെൻഷനായുള്ള തുക അനുവദിച്ചു; ഈയാഴ്ച തന്നെ കിട്ടുമെന്ന് ധനമന്ത്രി

Related Articles

Back to top button