സെല്ലിലെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ആളെന്ന് ഗോവിന്ദച്ചാമി; വെളിപ്പെടുത്തൽ ചോദ്യം ചെയ്യലിൽ

കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളാണെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി. ജയിൽ ചാടി മണിക്കൂറുകൾക്ക് ശേഷം പോലീസ് പിടികൂടി ചോദ്യം ചെയ്യുമ്പോഴാണ് ഗോവിന്ദച്ചാമി ഇക്കാര്യം വ്യക്തമാക്കിയത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിലെ 10ാം ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടിയുണ്ടായിരുന്നു. രണ്ട് കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേ കാലോടെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചത്.
തടവുകാർ ഉണക്കാൻ ഇട്ടിരന്ന വസ്ത്രങ്ങളെടുത്താണ് ഇയാൾ രക്ഷപ്പെട്ടത്. തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
The post സെല്ലിലെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ആളെന്ന് ഗോവിന്ദച്ചാമി; വെളിപ്പെടുത്തൽ ചോദ്യം ചെയ്യലിൽ appeared first on Metro Journal Online.