Kerala

വ്യാജ വോട്ട് ആരോപണം: സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അന്വേഷണം

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തൻ തീരുമാനം. പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമോപദേശം തേടുമെന്നും കമ്മീഷണർ അറിയിച്ചു

ടിഎൻ പ്രതാപനാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പരാതി. തിരുവനന്തപുരത്ത് സ്ഥിരം താമസക്കാരനായ സുരേഷ് ഗോപി വ്യാജ പ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധമായാണ് തൃശ്ശൂരിൽ വോട്ട് ചേർത്തതെന്നാണ് പരാതി

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ 115ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരം സ്ഥിരതാമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ഥിരതാമസക്കാരാണ്‌

The post വ്യാജ വോട്ട് ആരോപണം: സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അന്വേഷണം appeared first on Metro Journal Online.

See also  പകുതി വിലക്ക് ഗൃഹോപകരണങ്ങൾ; വാഗ്ദാനം നൽകി പണം വാങ്ങി മുങ്ങിയ ആൾ പിടിയിൽ

Related Articles

Back to top button