Kerala

ബീഡി-ബിഹാർ വിവാദ എക്‌സ് പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് വി ടി ബൽറാം

ബിഹാർ-ബീഡി വിവാദ എക്‌സ് പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് വിടി ബൽറാം. വിവാദങ്ങൾ അനാവശ്യമാണെന്നും കെപിസിസി നേതൃയോഗത്തിൽ ബൽറാം വിശദീകരിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത ടീമിന് തെറ്റ് പറ്റി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് താനാണെന്നും ബൽറാം പറഞ്ഞു

ദേശീയവിഷയങ്ങളിൽ സ്വന്തം നിലക്കുള്ള പ്രതികരണം വേണ്ടെന്ന് ഡിജിറ്റൽ മീഡിയ വിഭാഗത്തിന് കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കാണാനാകില്ല എന്നായിരുന്നു കോൺഗ്രസ് കേരളയുടെ എക്‌സ് പോസ്റ്റ്

ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ഇത് വലിയ ചർച്ചക്ക് കാരണമായി. ബിജെപി രാഷ്ട്രീയമായി ദേശീയതലത്തിൽ ഇതിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിടി ബൽറാം കെപിസിസിയുടെ സോഷ്യൽ മീഡിയ വിംഗിന്റെ ചുമതല ഒഴിഞ്ഞിരുന്നു.
 

See also  മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല

Related Articles

Back to top button