Kerala

ഡേറ്റിംഗ് ആപ് വഴി പരിചയം; കാസർകോട് ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ കേസ്, ആറ് പേർ പിടിയിൽ

കാസർകോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്‌സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്കെതിരെയാണ് കേസ്. ഡേറ്റിംഗ് ആപ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. 

കേസിൽ ആറ് പേർ പിടിയിലായിട്ടുണ്ട്. നാല് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പതിനാലുകാരൻ പീഡനത്തിന് ഇരയായെന്നാണ് വിവരം. 

കാസർകോട് ജില്ലയിൽ മാത്രം എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പീഡനത്തിന് ശേഷം പ്രതികൾ കുട്ടിക്ക് പണം നൽകിയതായും വിവരമുണ്ട്.
 

See also  വയനാട് ഞങ്ങൾക്ക് തരണം; അത് ഞങ്ങൾ എടുത്തിരിക്കും: സുരേഷ് ഗോപി

Related Articles

Back to top button