Kerala

ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്ത്; പ്രഖ്യാപിച്ചത് 11 സ്ഥാനാർഥികളെ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 11 സീറ്റുകളിൽ കൂടിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പീരുമേട് വി രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും മാവേലിക്കരയിൽ അജിമോനും അടൂരിൽ പന്തളം പ്രതാപനും സ്ഥാനാർഥികളാകും. 

ചവറയിൽ കെ ആർ രാജേഷാണ് സ്ഥാനാർഥി. ചടയമംഗലം ആർഎസ് അരുൺരാജ്, ചിറയിൻകീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടിഎൻ സുരേഷ്, നെയ്യാറ്റിൻകര രാജശേഖരൻ നായർ എന്നിവർ മത്സരിക്കും. ഇതോടെ 97 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു

കോൺഗ്രസ് വിട്ട ബിഎസ് അനൂപിനെയും ആർഎസ് അരുൺ രാജിനെയും ബിജെപി സ്ഥാനാർഥികളാക്കി. 2021ൽ ചിറയിൻകീഴിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ബിഎസ് അനൂപ്. ഇത്തവണ രമ്യ ഹരിദാസിന് സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ എത്തിയത്.
 

See also  അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Related Articles

Back to top button