Gulf

ജോലി അന്വേഷിച്ചെത്തിയ ചിറ്റാര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

മസ്‌കത്ത്: ജോലി അന്വേഷണത്തിനായി ഒമാനില്‍ എത്തിയ ചിറ്റാര്‍ സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. നീലിപ്പിലാവ് താഴത്തേതില്‍ ശശി(58) ആണ് ഹൃദയാഘാതത്താല്‍ മരിച്ചത്. അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

16 ദിവസം മുന്‍പാണ് ശശി ഒമാനിലേക്ക് എത്തിയത്. മരണ വിവരം അറിഞ്ഞ് ദുബൈയില്‍ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും മകന്‍ ശറത്തും ഒമാനിലേക്ക് എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

The post ജോലി അന്വേഷിച്ചെത്തിയ ചിറ്റാര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.

See also  പാവപ്പെട്ടവര്‍ക്ക് ആരോഗ്യപരീക്ഷ; ശൈഖ് മുഹമ്മദ് വണ്‍ ബില്യണ്‍ ദിര്‍ഹം ഫണ്ട് ആരംഭിച്ചു

Related Articles

Back to top button