Kerala

കാസർകോട് ബദിയടുക്കയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മധ്യവയസ്‌കൻ മരിച്ചു

കാസർകോട് ബദിയടുക്കയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മധ്യവയസ്‌കൻ മരിച്ചു. ഓംലറ്റും പഴവും കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ട ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ വിശാന്തി ഡി സൂസയാണ്(52) മരിച്ചത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു. 

ബാറടുക്കയിലെ തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശ്വാസം കിട്ടാതെ വിശാന്തി വിഷമിക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഉടനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്‌ഐആറിൽ ഫരയുന്നു. അസ്വാഭാവിക മരണത്തിന് ബദിയടുക്ക പോലീസ് കേസെടുത്തു.
 

See also  എതിർത്തത് പിണറായിസത്തെ; ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് പിവി അൻവർ

Related Articles

Back to top button