Kerala

കൂൺ പാചകം ചെയ്ത് കഴിച്ചു; ഒരു കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. 

പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മോഹനൻ കാണിയുടെ ഭാര്യ സാവിത്രി, മകൻ അരുൺ , മരുമകൾ സുമ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സുമ ഒഴികെയുള്ള എല്ലാവരും അബോധാവസ്ഥയിലായിരുന്നു എന്നാണ് വിവരം. ആറുപേരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

See also  എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാപൂൾ എടുത്ത് അബദ്ധത്തിൽ കഴിച്ചു; 15 വയസുകാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button