Kerala

ശിക്ഷാവിധി മറ്റന്നാൾ; ചെന്താമരക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ശിക്ഷാവിധിയിൽ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ വാദം നടന്നു. ചെന്താമരയെ ഓൺലൈനായി കോടതിയിൽ ഹാജരാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇരട്ടക്കൊലപാതകം കൂടി നടത്തിയ കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുത്. മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്ന ആളായിരുന്നു ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു.
 

See also  ബിജെപിയിലേക്ക് പോകില്ല; മോദിയെ പ്രശംസിച്ച ലേഖനം ദേശീയ ഐക്യത്തെ കുറിച്ചുള്ളത്: ശശി തരൂർ

Related Articles

Back to top button