Kerala

ജപ്തി ഭീഷണി ഒഴിഞ്ഞു, 49 ലക്ഷം രൂപയുടെ വായ്പ മുസ്ലിം ലീഗ് അടച്ചുതീർത്തു

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എംകെ മുനീറിന്റെ വായ്പ അടച്ചുതീർത്തു. മുസ്ലിം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്തത്. ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണിക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി സംസാച്ചിരുന്നു. പിന്നാലെയാണ് പണം അടച്ചത്

ഇതോടെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിഞ്ഞു. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സിഎച്ച് മുഹമ്മദ് കോയ പണിത നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തിരിച്ചടവ് 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. 

എന്നാൽ ഇതും മുനീറിന് അടച്ചുതീർക്കാനായില്ല. മാർച്ച് 31ന് മുമ്പ് ബാധ്യത തീർത്തില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
 

See also  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button