Kerala

കബാലിയെ വാഹനമിടിപ്പിച്ചും ഹോൺ മുഴക്കിയും പ്രകോപിപ്പിക്കാൻ ശ്രമം; കാർ തിരിച്ചറിഞ്ഞു

മലക്കപ്പാറയിൽ കാട്ടാന കബാലിയെ വാഹനം ഇടിപ്പിച്ചും ഹോൺ മുഴക്കിയും പ്രകോപനമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വനംവകുപ്പ്. റോഡിന് കുറുകെ നിന്ന ആനയ്ക്ക് നേരെ കാറുമായി ചെല്ലുകയും ഹോൺ മുഴക്കി പ്രകോപനമുണ്ടാക്കുകയുമായിരുനാ്‌നു.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. മദപ്പാടുള്ള ആന റോഡിന് കുറുകെ നിലയുറപ്പിച്ച സമയത്തായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരുന്നു. പിന്നാലെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. 

കഴിഞ്ഞ ദിവസമാണ് മദപ്പാടുള്ള ആന മലക്കപ്പാറ ആനക്കയത്ത് 15 മണിക്കൂറിലധികം നിലയുറപ്പിച്ചത്. ഇതേ തുടർന്ന് വാഴച്ചാൽ-മലക്കപ്പാറ റോഡിൽ ഗാഗതം പൂർണമായി നിലച്ചിരുന്നു. നേരം പുലർന്നതോടെയാണ് ആന കാട്ടിലേക്ക് തിരികെ കയറിയത്.
 

See also  അഭിമന്യു വധക്കേസ്: വിചാരണ തുടങ്ങാത്തതിൽ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി

Related Articles

Back to top button