Kerala
വനിതാ പോലീസുദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് നിരന്തരം അസഭ്യം വിളി; പ്രതി പിടിയിൽ

വനിതാ പോലീസുദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞയാൾ പിടിയിൽ. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം
ബിനുകുമാറിന്റെ ഭാര്യ വാദിയായ കേസിൽ കോടതി പ്രതിക്ക് അടുത്തിടെ ജാമ്യം നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇയാൾ തുടർച്ചയായി ഫോൺ ചെയ്ത് അസഭ്യം പറഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു
അന്വേഷണത്തിനൊടുവിലാണ് ബിനു കുമാറിനെ പോലീസ് പിടികൂടിയത്. കോടതി എന്തിനാണ് പ്രതിക്ക് ജാമ്യം നൽകിയതെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇയാൾ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞിരുന്നത്.