Kerala

അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല; ജി സുധാകരനെ പിന്തുണക്കും

അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കാനാണ് നീക്കം. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികളൊന്നും വെച്ചിട്ടില്ല. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം

കെ സി വേണുഗോപാലുമായി ജി സുധാകരൻ ചർച്ച നടത്തിയതായാണ് വിവരം. ജി സുധാകരൻ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എച്ച് സലാമാണ് അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി. എച്ച് സലാമിനെ തോൽപ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

പ്രാദേശിക നേതൃത്വത്തെ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. നിലവിലത്തെ സാഹചര്യത്തിൽ അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർത്തുന്നതിന് പകരം ജി സുധാകരനെ പിന്തുണക്കുന്നതാകും നല്ലതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.

See also  വര്‍ക്കലയില്‍ തെരുവ് നായ ആക്രമണം; വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട് അഞ്ച് വയസുകാരന്‍

Related Articles

Back to top button