Kerala
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥി

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി എന്ന പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബൈയിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് സർക്കാരിനെ അറിയിച്ചു. വൈകിട്ട് നടക്കുന്ന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും
മമ്മൂട്ടി ഇന്ന് രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മന്ത്രി വി ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. കേരളം അതിദാരിദ്ര്യമുക്തമായെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിപക്ഷം ഇതിൽ പ്രതിഷേധിക്കുകയും ചെയ്തു.
പ്രഖ്യാപന പരിപാടി ഇന്ന് വൈകിട്ട് നാല് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 2021ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ തന്നെ കേരളത്തെ അതി ദാരിദ്ര്യമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.



