Kerala

എൻഡിഎ അല്ല, ബിഹാറിൽ ജയിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷൻ: ചെന്നിത്തല

ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണ്. എന്തുവേണമെന്ന് എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നതാണ് ബിഹാറിലും നടന്നതെന്നും അദ്ദേഹം പറഞ്ഞു

എല്ലാ പാർട്ടികളും ആലോചിക്കണം. പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫിൽ അന്തഃഛിദ്രം രൂക്ഷമാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. 

എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തു. പരാജയപ്പെടും മുമ്പ് തിരുവനന്തപുരം മേയർ കോഴിക്കോടേക്ക് തിരിച്ചത് നന്നായി. ബിജെപിയുമായി എൽഡിഎഫ് കൈകോർക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ് ഒഴിവാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു
 

See also  ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Related Articles

Back to top button