Kerala

രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം ചെയ്യുകയാണെന്ന വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കും എന്നല്ലാതെ ആർക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

രാഹുൽ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. അല്ലാതെ ആർക്കാണ് പ്രശ്നം. മഹാത്മാ ഗാന്ധി പണ്ട് ജയിലിൽ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ.

ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന്റെ കുടുംബത്തിലെ പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂവെന്നും വി ശിവൻകുട്ടി പറഞ്ഞു.

See also  എൻഡിഎ അല്ല, ബിഹാറിൽ ജയിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷൻ: ചെന്നിത്തല

Related Articles

Back to top button