Kerala

വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. സെപ്റ്റംബർ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. ഇന്നലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.72 രൂപ കോടി നേടാനായി. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്.

കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സമസ്ത മേഖലയിലും അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കരണ പദ്ധതികളാണ് വരുമാന നേട്ടത്തിന് പിന്നിൽ. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടാൻ സഹായിക്കുന്നത്

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

See also  പോലീസുദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ചുകയറിയത് മൂന്ന് വാഹനങ്ങളിൽ; മദ്യലഹരിയിലെന്ന് നാട്ടുകാർ

Related Articles

Back to top button