Kerala
രാഹുൽ ഈശ്വറിനെതിരെയുള്ളത് കള്ളക്കേസാണ്, ജയിലിൽ അദ്ദേഹം നിരാഹാരത്തിലാണ്: ദീപ രാഹുൽ

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ. ഇന്നലെ അദ്ദേഹം ഭക്ഷണം കഴിച്ചില്ല. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ല. കേസ് തന്നെ കള്ളക്കേസാണെന്നും ദീപ പറഞ്ഞു
ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം പറഞ്ഞത് ഇരയുടെ പേര് വെളിപ്പെടുത്തി എന്നായിരുന്നു. പിന്നീട് വകുപ്പുകളിൽ മാറ്റം വരുത്തി. അറസ്റ്റ് ആദ്യം നടക്കട്ടെ, പിന്നീട് വകുപ്പ് ചുമത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ സമീപനമെന്നും ദീപ ആരോപിച്ചു
രാഹുൽ ഈശ്വർ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. എംഎൽഎ മുകേഷിനെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ദീപ പറഞ്ഞു. അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.



