Kerala

കടുവകളുടെ എണ്ണം എടുക്കാൻ പോയി ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. മോശം കാലാവസ്ഥ കാരണമാണ് സംഘം തിരിച്ചെത്താൻ വൈകിയതെന്ന് നിഗമനം

കാണാതായവർക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. വൈകുന്നേരത്തിന് ശേഷം ഇവരെ വയർലസ് കമ്യൂണിക്കേഷൻ വഴി ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നാണ് ആർആർടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.

കേരള  തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാർമലയും ഇവിടെയാണ്. തെരച്ചിലിനായി പാലോട് ആർഎഫ്ഒ ഓഫീസിൽ നിന്നുള്ള രണ്ട് സംഘങ്ങൾ ബോണക്കാട് ഭാഗത്ത് എത്തിയിരുന്നു. കാണാതായ സംഘത്തിന്റെ കയ്യിൽ ഭക്ഷണമോ, ടോർച്ചോ ഉണ്ടായിരുന്നില്ലെന്നത് ആശങ്കക്ക് ഇടയാക്കിയിരുന്നു. 

See also  നിയമനടപടി ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല; ഉന്നയിച്ചതൊന്നും മാഞ്ഞുപോകില്ലെന്ന് റിനി ആൻ ജോർജ്

Related Articles

Back to top button