Kerala
കാനത്തിൽ ജമീലയുടെ സംസ്‌കാരം ഇന്ന് 5 മണിക്ക്; കൊയിലാണ്ടി ടൗണിൽ ഹർത്താൽ ആചരിക്കും

കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക.
രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടത്തും .11 മണിയ്ക്ക് കൊയിലാണ്ടി ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തലക്കുളത്തൂരിലേക്ക് കൊണ്ടുപോകും.
ശനിയാഴ്ച രാത്രി 8.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. കാനത്തിൽ ജമീലയോടുള്ള ആദര സൂചകമായി കൊയിലാണ്ടി ടൗണിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഹർത്താൽ ആചരിക്കും.



