Kerala

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് 16 ദിവസത്തിന് ശേഷം ജാമ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി. റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന് 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് രാഹുലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. 

രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പരമാവധി തെളിവുകൾ  ശേഖരിച്ച സാഹചര്യത്തിൽ പോലീസ് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വർ പൂജപ്പുര ജയിലിലാണുള്ളത്. വൈകിട്ടോടെ ഇദ്ദേഹത്തിന് പുറത്തിറങ്ങാനാകും
 

See also  എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button