Kerala

പുനലൂരിലെ അനുനയ നീക്കം പാളി; വിമതനായി മത്സരിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ

പുനലൂരിൽ വിമതനീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും സഞ്ജയ് ഖാൻ മത്സരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. നിർണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സഞ്ജയ് ഖാൻ വഴങ്ങിയില്ല.

ഇന്ന് കാലത്താണ് ജില്ലയിലെ കെപിസിസി നേതൃത്വം സഞ്ജയ് ഖാനെ ബന്ധപ്പെട്ടത്. പാർട്ടി വലിയ പ്രതിസന്ധിയിൽ നിൽക്കുകയാണെന്നും ഈ ഘട്ടത്തിൽ നോമിനേഷൻ നൽകി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും നേതാക്കൾ സഞ്ജയ് ഖാനോട് അഭ്യർത്ഥിച്ചു. മത്സരത്തിൽ നിന്ന് പിന്മാറിയാൽ മറ്റ് പല രീതികളിലും പരിഗണിക്കാമെന്ന വാഗ്ദാനവും നേതാക്കൾ മുന്നോട്ടുവെച്ചു.

എന്നാൽ താൻ മത്സരത്തിൽ നിന്ന് പിന്മാറില്ല എന്നാണ് സഞ്ജയ് ഖാൻ അറിയിച്ചത്. പുനലൂരിലെ യുവാക്കൾ അടക്കമുള്ള കോൺഗ്രസുകാർ തന്റെയൊപ്പമുണ്ടെന്നും ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നുമാണ് സഞ്ജയ് ഖാൻ പറയുന്നത്.

See also  സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ച് വന്നാൽ സ്വാഗതം ചെയ്യും: എംവി ഗോവിന്ദൻ

Related Articles

Back to top button