Kerala

സമ്മർദത്തിനൊടുവിൽ ഗുരുതര വകുപ്പുകൾ; എസ് സി, എസ് ടി വകുപ്പുകൾ ചുമത്തി

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്. സമ്മർദത്തിനൊടുവിലാണ് ഗുരുതര വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. എസ് സി, എസ് ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ ഇന്ന് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പട്ടാപ്പകൽ ആളുകൾ കൂടി ചേർന്ന് മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. രാംനാരായണന്റെ കുടുംബവും ഇത് ആവശ്യപ്പെട്ടിരുന്നു. 

കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ് സി, എസ് ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്.
 

See also  മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സതീശൻ

Related Articles

Back to top button