Kerala

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരേ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരേ പൊലീസില്‍ പരാതി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മഹിള മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്‍റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന പിഷാരടിയുടെ പ്രതികരണം സ്ത്രീവിരുദ്ധമാണെന്നാണ് മഹിള മോർച്ച ആരോപിക്കുന്നത്.

ബലാത്സംഗം വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ശരിയല്ല, ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

See also  സിപിഎം വിമത കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ; മത്സരിച്ചത് യുഡിഎഫ് സ്ഥാനാർഥിയായി

Related Articles

Back to top button