Kerala

വിനയം ഇല്ലാത്ത സേവനം സ്വാർഥതയാണ്; ലാലി ജയിംസിന് മറുപടിയുമായി തൃശ്ശൂർ മേയർ

തൃശ്ശൂർ മേയർ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മേയർ ഡോ. നിജി ജസ്റ്റിൻ. ലാലി ജയിംസിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല. പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. വിനയം ഇല്ലാത്ത സേവനം സ്വാർഥതയും അഹന്തയുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും നിജി ജസ്റ്റിൻ പറഞ്ഞു

നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം. തൃശ്ശൂരിലെ എല്ലാവരുടെയും ദാസൻ ആകാനാണ് തനിക്ക് ആഗ്രഹമെന്നും ബൈബിൾ ഉദ്ധരിച്ച് മേയർ പറഞ്ഞു

തൃശ്ശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്നായിരുന്നു ലാലി ജയിംസ് ആരോപണം ഉന്നയിച്ചത്. മേയർ പദവിക്കായി ഡിസിസി പ്രസിഡന്റ് തന്നോട് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്ന് പറഞ്ഞ് താൻ കൈകൂപ്പിയെന്നും ലാലി വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ ലാലിയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
 

See also  ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

Related Articles

Back to top button