Kerala

ശ്രീധരന് മറുപടിയുമായി മന്ത്രി പി രാജീവ്

കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽപാതയെ കുറിച്ചോ അതിന്റെ ചുമതല ഇ ശ്രീധരനെ ഏൽപ്പിച്ചതിനെ കുറിച്ചോ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ശ്രീധരനെ സ്‌പെഷ്യൽ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെയെന്നും പി രാജീവ് പറഞ്ഞു

സംസ്ഥാനത്ത് അതിവേഗ റെയിൽപാത വേണമെന്ന കാര്യത്തിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇ ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെ കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളു. കേന്ദ്രത്തിൽ നിന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളുവെന്നും മന്ത്രി പറഞ്ഞു

മറ്റന്നാൾ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ അതിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോയെന്നും മന്ത്രി പറഞ്ഞു. അതിവേഗ റെയിൽപാതക്കായി ആർആർടിഎസ് മോഡൽ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗരവികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണെന്നും പി രാജീവ് പറഞ്ഞു
 

See also  കുട്ടിക്കാനത്ത് കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Related Articles

Back to top button