Kerala

മത്സര കാര്യമൊക്കെ കേന്ദ്ര നേതൃത്വം പറയും; ഇത്തവണ മാറി നിൽക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി ശശീന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണ മാറി നിൽക്കാൻ തയ്യാറാകണമെന്ന എൻസിപി കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ സംസ്ഥാന നേതാക്കളാണ് മത്സരിക്കാറുള്ളത്. മാറ്റം വേണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും ശശീന്ദ്രൻ പറഞ്ഞു

സ്ഥാനാർഥിയുടെ ജയസാധ്യതയാണ് പ്രധാനം. മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി നേതൃത്വം പറയുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ഇത്തവണ മത്സരിക്കുന്നതിൽ നിന്ന് ശശീന്ദ്രൻ മാറി നിൽക്കണമെന്ന് എൻസിപി ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. എലത്തൂരിൽ പുതിയ സ്ഥാനാർഥി വേണമെന്നായിരുന്നു മുക്കം മുഹമ്മദ് ആവശ്യപ്പെട്ടത്

നിരവധി തവണ എംഎൽഎയും തുടർച്ചയായ രണ്ട് തവണ മന്ത്രിയുമായ എകെ ശശീന്ദ്രന് മാന്യമായി വിരമിക്കാനുള്ള സമയമാണിത്. രാജി ആവശ്യം ഉയർന്നപ്പോൾ പിന്തുണച്ചത് ഇത്തവണ മാറി നിൽക്കുമെന്ന ഉറപ്പിലാണെന്നും മുക്കം മുഹമ്മദ് പറഞ്ഞിരുന്നു.
 

See also  പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെഎസ്ഇബിയിലേക്ക് പ്രതിഷേധ മാർച്ച്

Related Articles

Back to top button