Kerala

വിഎസിന് വിട നൽകി പുന്നപ്രയിലെ വീട്; ഭൗതിക ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെ പൊതുദർശനത്തിന് ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്നു. ആയിരക്കണക്കിന് ആളുകളാണ് വിഎസിന്റെ വസതിയിൽ പൊതുദർശനത്തിന് എത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിട്ടുണ്ട്. തുടർന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. ഇതിന് ശേഷമാകും വലിയ ചുടുകാട്ടിൽ സംസ്‌കാരം നടക്കുക. പൊതുദർശനം നീണ്ടുപോയാൽ സംസ്‌കാര സമയത്തിലും മാറ്റമുണ്ടാകും

ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഇന്നുച്ചയ്ക്ക് 12.20ഓടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിയത്. വീട്ടിലെ പൊതുദർശനം രണ്ട് മണിക്കൂറോളം നേരം നീണ്ടുനിന്നു.

See also  പുറമറ്റം പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയിൽ യുഡിഎഫ് വിമത പ്രസിഡന്റായി; പിജെ കുര്യനെതിരെ വിമർശനം

Related Articles

Back to top button