Kerala

ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി

പാതിവിലക്ക് ഇരുചക്രവാഹനം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷമായിട്ടും വാഹനമോ തുകയോ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എഎൻ രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെടി ബിനീഷ് എന്നിവർക്കെതിരെയാണ് കേസ്. 

പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. ബാങ്ക് വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി
 

See also  ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷൻ: പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന

Related Articles

Back to top button