Kerala

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും മറുപടിയില്ല; രാഹുലിനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവർത്തിച്ച് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 

നിയമസഭയിലെ ഒരംഗത്തിനെതിരെയാണ് പരാതി നൽകിയത്. ജയിച്ച് വന്ന എംഎൽഎയാണ് ഇത്തരത്തിൽ അന്തസ് ഇല്ലാത്ത പ്രവർത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇതെന്റ് മാത്രം പ്രശ്‌നമല്ല. പുറത്തുപറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് കരുതുന്ന ഒരുപാട് പേരുണ്ട്.

അവർക്ക് കൂടി വേണ്ടിയാണ് താൻ ശബ്ദിക്കുന്നത്. എന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയ്യാറാകണം. എന്ത് സന്ദേശമാണ് ഈ എംഎൽഎ നൽകുന്നതെന്നും പരാതിക്കാരിയുടെ ഭർത്താവ് ചോദിച്ചു.
 

See also  വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ: കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി

Related Articles

Back to top button