Kerala

ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിൻമാറി

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണറുടെ നീക്കത്തിന് തടയിട്ട് സർക്കാർ. ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറി. സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ആണ് പിൻമാറിയത്. പിന്മാറിയെന്ന് വ്യക്തമാക്കിക്കൊണ്ട് എ സാബു ഗവർണർക്ക് ഇ-മെയിൽ സന്ദേശം അയച്ചു. 

ഇതോടെ ഗവർണർ പുറത്തിറക്കിയ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഗവർണർ വഴങ്ങുന്നതുവരെ സമവായം വേണ്ടെന്നാണ് സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന സെനറ്റ് പ്രത്യേക യോഗത്തിലായിരുന്നു എ സാബുവിനെ തെരഞ്ഞെടുത്തത്. ഗവർണറുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചപ്പോഴാണ് സമിതിയിൽ ഉൾപ്പെട്ട വിവരം അറിയുന്നതെന്നാണ് എ സാബു പറയുന്നത്.

 വൈസ് ചാൻസലർ തസ്തികയിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നിലവിൽ അതിന് കഴിയില്ലെന്നും സാബു പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഗവർണർക്ക് മെയിൽ അയച്ചത്.

See also  നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ

Related Articles

Back to top button