Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

മൂവാറ്റുപുഴയിൽ എംസി റോഡിൽ ശബരിമല തീർഥാകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. 

ആന്ധ്രയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്‌സിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു തീർഥാടകർ. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്‌നർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നർ ലോറി തലകീഴായി മറിഞ്ഞു. 

കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

See also  പിഎം ശ്രീയിൽ കടുത്ത നിലപാടുമായി സിപിഐ; വഞ്ചനാപരമായ നിലപാടെന്ന് എഐഎസ്എഫ്

Related Articles

Back to top button